നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് ഇപ്പോള്‍ ഏതാണ്ട് അറുപതു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പലര്‍ക്കും സ്വാതന്ത്ര്യം പല തരത്തിലാണ് അനുഭവ പെടുക. ഒരു പക്ഷെ ഭൂരി പക്ഷം വരുന്ന മധ്യ വര്‍ഗ്ഗത്തിന്റെ താത്പര്യങ്ങളാണ് നാം പൊതുവില്‍ ഇന്ത്യയില്‍ കണ്ടു വരുന്നത്. അല്ലെങ്കില്‍ സവര്‍ണ മേധാവിതത്തിന്റെ അടിമത്തത്തെ ഇപ്പോഴും പൂര്‍ണമായും തുടച്ചു നീക്കാന്‍ നമ്മുടെ ജനാധിപത്യത്തിനു കഴിഞ്ഞിട്ടില്ല. എത്ര കണ്ടു ശേരിയെന്നോ തെറ്റെന്നോ വ്യാഖിനിചാലും പക്ഷ പാതത്തിന്റെ ഒരു ശേരി ഇവിടെ തഴച്ചു നില്‍ക്കുനത് കാണാം നമുക്ക്. ജനാധിപത്യതിലുള്ള സാധാരണക്കാരന്റെ വിശ്വാസത്തെ എത്ര കണ്ടു സാധൂകരിക്കാന്‍ നമ്മുടെ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിടുന്ടെന്നു ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എന്തിനേറെ പറയുന്നു, നമ്മുടെ നിയമങ്ങള്‍ പോലും പലപ്പോഴും മര്‍ദ്ദിദന്റെ നേരെ വാലോങ്ങുന്നത് നാം കാണുന്നു. ഇവിടെ നീതി ഒരു തരത്തിലും നടപ്പാക്കാന്‍ അഴിമതിയും സവര്‍ണ താന്തോന്നിതവും സമ്മതിക്കുന്നില്ല എന്നതാണ് സത്യം.
അഭിപ്രായങ്ങള്‍ക്ക് ഒരിടം