സിനിമാറ്റിക് അല്ലാത്ത ഒരു സിനിമയ്ക്കു ഹൈപ്പും അവാർഡും കൊടുക്കുന്നതിൽ വിവേക രാഹിത്യത്തെ ചോദ്യം ചെയ്യാവുന്നതാണ്. അതെ അതാണ് "ഫെമിനിച്ചി ഫാത്തിമ"യുടെ ഒരു ഏറ്റവും കുറഞ്ഞ അവലോകനം. എം ടി പറഞ്ഞ പോലെ ചാരു കസേരയിൽ ഇരിക്കുമ്പോൾ കഥയുടെ ബീജം ഉണ്ടാകുന്നത് ... ചെറിയ ഒരു ബീജം ഉണ്ടായതു( ഉണ്ടാക്കിയതോ?), അതിൽ നിന്നും ഒരു കഥ പരുവപ്പെടുത്തി, അതിനു പുതിയ കലാകാരന്മാരെ കൊണ്ട് ജീവൻ വെയ്പ്പിച്ചു. അത് ഒരു ഇത്തിരി പഴയ കാലഘട്ടത്തിനോട് ചേർത്ത് വെച്ചാൽ, ഏറെ കുറെ മനുഷ്യർക്കിടയിൽ ഉണ്ടായിരുന്നതാകണം ഈ കഥയ്ക്ക് ആധാരമായ സംഭവത്തിലെ ചില സൂചനകൾ. ചെറിയ ചില തുന്നലുകൾ ഒഴിവാക്കിയാൽ, അതിനെ മികച്ചതാക്കാമായിരുന്നു. പറയാതെ തരമില്ല - എന്തോ മാർക്കെറ്റിങ്ങിനു ഇത്തിരി മതവും, ചിഹ്നങ്ങളും ദുരുപയോഗം ചെയ്യുന്നതിൽ തെറ്റില്ലെന്നായിരിക്കുന്നു! നമ്മുടെ മുന്നിൽ ജീവിച്ചിരുന്ന ചിലരെ സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. കാലഘട്ടം തീരെ യോചിക്കുന്നില്ല, പ്രേത്യേകിച്ചു ഇന്നത്തെ സമൂഹത്തിൽ വലിയ സന്ദേശമോ മാറ്റമോ സാധിപ്പിക്കാനല്ല, "അന്നമാണ് ഉന്നം" ഇതിന്റെ പിന്നിലും, വളരെ ചെലവ് കുറച്ചെടുത്ത, ഒരു പഴയ ഹോം സിനിമ പോലെ. എല്ലാ സമൂഹത്ത...
അഭിപ്രായങ്ങള്‍ക്ക് ഒരിടം