ഇത് ഒരു പക്ഷെ മുന്‍പേ പറയേണ്ടിയിരുന്നു. എന്നാല്‍ ഈ മാസമാദ്യം സംഭവിച്ച ദാരുണമായ ഒരു കൊലപാതകമാണ് എന്നെ ഇവിടെ ചിലത് കുറിക്കാന്‍ പ്രേസ്രിപ്പിച്ചത്. ഇത്ര ക്രൂരവും ഇത്ര ഉദാസീനവും നിസ്സംഗവുമായിപ്പോയല്ലോ നമ്മുടെ സമൂഹം. ട്രിനിനിന്റെ ചങ്ങല ഒന്ന് വലിച്ചു നിര്‍ത്താന്‍ നമ്മുടെ educated സമൂഹത്തിനു പറ്റില്ല പോലും! എന്ത് സ്സാക്ഷരതയാണ് നമ്മുക്ക് പറയാനുള്ളത്? എന്തിനോടും ഒരു പുച്ച ഭാവവും ആരെയും വക വെയ്ക്കതിരിക്കുകയും, ധനവും സ്ഥാനമാനങ്ങളും ഉള്ളവര്‍ മാത്രം തമ്മില്‍ സംസാരിക്കുകയും ഇടപാടുകള്‍ നടത്തുകയും സഹകരിക്കുകയും, പാവങ്ങള്‍ എന്ന് തോന്നിയാല്‍ അകറ്റി നിര്‍ത്തുകയും ചെയുന്ന ഒരു സമൂഹത്തെയാണ് നമുക്ക് ചുറ്റും കാണാന്‍ കഴിയുക. ഒരിക്കല്‍ എന്റെ കുറെ കൂട്ടുകാരുമായി കോഴിക്കോട് നിന്നും ട്രെയിനില്‍ നാട്ടിലേക്ക് വരികയായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന രണ്ടു പെണ്‍കുട്ടികള്‍ ഫോണ്‍ ചെയ്യാന്‍ പുറത്തിറങ്ങി, പക്ഷെ അവര്‍ മടങ്ങിയെത്തും മുന്‍പേ ട്രെയിന്‍ വിട്ടു തുടങ്ങി. ഞാന്‍ പുരതിരങ്ങിയെങ്കിലും ഓടി കയറിയിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന അവരെ കണ...