Skip to main content

നമ്മുടെ മലയാളം

ഇന്നും അന്നും എന്നും നമ്മെ  നാമാക്കി മാറ്റുന്നത് നമ്മുടെ മാതൃഭാഷയാണ്. കാര്യങ്ങള്‍ മന്ന്സ്സിലാക്കുന്നതും ചിന്തിക്കുന്നതും ഒക്കെ നമ്മള്‍ മലയാളികള്‍ മലയാളത്തില്‍ തന്നെ ആയിരിക്കും. പക്ഷെ എപ്പോഴോ നമ്മുടെ ഇടയില്‍ നിന്നും ചില സംസ്കാരം നഷ്ടപെട്ടുപോയി. ആവശ്യമില്ലതിടത്  പോലും അന്യഭാഷാ കടന്നുകയറ്റം കൂടിയിരിക്കുന്നു.

Comments

Popular posts from this blog

ഇവരും മനുഷ്യരോ

ഇത് ഒരു പക്ഷെ മുന്‍പേ പറയേണ്ടിയിരുന്നു. എന്നാല്‍ ഈ മാസമാദ്യം സംഭവിച്ച ദാരുണമായ ഒരു കൊലപാതകമാണ് എന്നെ ഇവിടെ ചിലത് കുറിക്കാന്‍ പ്രേസ്രിപ്പിച്ചത്. ഇത്ര ക്രൂരവും ഇത്ര ഉദാസീനവും നിസ്സംഗവുമായിപ്പോയല്ലോ നമ്മുടെ സമൂഹം. ട്രിനിനിന്റെ ചങ്ങല ഒന്ന് വലിച്ചു നിര്‍ത്താന്‍ നമ്മുടെ educated സമൂഹത്തിനു പറ്റില്ല പോലും! എന്ത് സ്സാക്ഷരതയാണ് നമ്മുക്ക് പറയാനുള്ളത്? എന്തിനോടും ഒരു പുച്ച  ഭാവവും ആരെയും വക വെയ്ക്കതിരിക്കുകയും, ധനവും സ്ഥാനമാനങ്ങളും ഉള്ളവര്‍  മാത്രം  തമ്മില്‍ സംസാരിക്കുകയും ഇടപാടുകള്‍ നടത്തുകയും സഹകരിക്കുകയും, പാവങ്ങള്‍ എന്ന് തോന്നിയാല്‍ അകറ്റി നിര്‍ത്തുകയും ചെയുന്ന ഒരു സമൂഹത്തെയാണ് നമുക്ക് ചുറ്റും കാണാന്‍ കഴിയുക. ഒരിക്കല്‍ എന്റെ കുറെ കൂട്ടുകാരുമായി കോഴിക്കോട് നിന്നും ട്രെയിനില്‍ നാട്ടിലേക്ക് വരികയായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന രണ്ടു പെണ്‍കുട്ടികള്‍ ഫോണ്‍ ചെയ്യാന്‍ പുറത്തിറങ്ങി, പക്ഷെ അവര്‍ മടങ്ങിയെത്തും മുന്‍പേ ട്രെയിന്‍ വിട്ടു തുടങ്ങി. ഞാന്‍ പുരതിരങ്ങിയെങ്കിലും ഓടി കയറിയിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന അവരെ കണ...

പാരതന്ത്ര്യം മൃതിയേക്കാള്‍ ഭയാനകം

നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് ഇപ്പോള്‍ ഏതാണ്ട് അറുപതു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പലര്‍ക്കും സ്വാതന്ത്ര്യം പല തരത്തിലാണ് അനുഭവ പെടുക. ഒരു പക്ഷെ ഭൂരി പക്ഷം വരുന്ന മധ്യ വര്‍ഗ്ഗത്തിന്റെ താത്പര്യങ്ങളാണ് നാം പൊതുവില്‍ ഇന്ത്യയില്‍ കണ്ടു വരുന്നത്. അല്ലെങ്കില്‍ സവര്‍ണ മേധാവിതത്തിന്റെ അടിമത്തത്തെ ഇപ്പോഴും പൂര്‍ണമായും തുടച്ചു നീക്കാന്‍ നമ്മുടെ ജനാധിപത്യത്തിനു കഴിഞ്ഞിട്ടില്ല. എത്ര കണ്ടു ശേരിയെന്നോ തെറ്റെന്നോ വ്യാഖിനിചാലും പക്ഷ പാതത്തിന്റെ ഒരു ശേരി ഇവിടെ തഴച്ചു നില്‍ക്കുനത് കാണാം നമുക്ക്. ജനാധിപത്യതിലുള്ള സാധാരണക്കാരന്റെ വിശ്വാസത്തെ എത്ര കണ്ടു സാധൂകരിക്കാന്‍ നമ്മുടെ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിടുന്ടെന്നു ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എന്തിനേറെ പറയുന്നു, നമ്മുടെ നിയമങ്ങള്‍ പോലും പലപ്പോഴും മര്‍ദ്ദിദന്റെ നേരെ വാലോങ്ങുന്നത് നാം കാണുന്നു. ഇവിടെ നീതി ഒരു തരത്തിലും നടപ്പാക്കാന്‍ അഴിമതിയും സവര്‍ണ താന്തോന്നിതവും സമ്മതിക്കുന്നില്ല എന്നതാണ് സത്യം.