Monday, February 7, 2011

ഇവരും മനുഷ്യരോ

ഇത് ഒരു പക്ഷെ മുന്‍പേ പറയേണ്ടിയിരുന്നു. എന്നാല്‍ ഈ മാസമാദ്യം സംഭവിച്ച ദാരുണമായ ഒരു കൊലപാതകമാണ് എന്നെ ഇവിടെ ചിലത് കുറിക്കാന്‍ പ്രേസ്രിപ്പിച്ചത്. ഇത്ര ക്രൂരവും ഇത്ര ഉദാസീനവും നിസ്സംഗവുമായിപ്പോയല്ലോ നമ്മുടെ സമൂഹം. ട്രിനിനിന്റെ ചങ്ങല ഒന്ന് വലിച്ചു നിര്‍ത്താന്‍ നമ്മുടെ educated സമൂഹത്തിനു പറ്റില്ല പോലും!

എന്ത് സ്സാക്ഷരതയാണ് നമ്മുക്ക് പറയാനുള്ളത്? എന്തിനോടും ഒരു പുച്ച  ഭാവവും ആരെയും വക വെയ്ക്കതിരിക്കുകയും, ധനവും സ്ഥാനമാനങ്ങളും ഉള്ളവര്‍  മാത്രം  തമ്മില്‍ സംസാരിക്കുകയും ഇടപാടുകള്‍ നടത്തുകയും സഹകരിക്കുകയും, പാവങ്ങള്‍ എന്ന് തോന്നിയാല്‍ അകറ്റി നിര്‍ത്തുകയും ചെയുന്ന ഒരു സമൂഹത്തെയാണ് നമുക്ക് ചുറ്റും കാണാന്‍ കഴിയുക.

ഒരിക്കല്‍ എന്റെ കുറെ കൂട്ടുകാരുമായി കോഴിക്കോട് നിന്നും ട്രെയിനില്‍ നാട്ടിലേക്ക് വരികയായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന രണ്ടു പെണ്‍കുട്ടികള്‍ ഫോണ്‍ ചെയ്യാന്‍ പുറത്തിറങ്ങി, പക്ഷെ അവര്‍ മടങ്ങിയെത്തും മുന്‍പേ ട്രെയിന്‍ വിട്ടു തുടങ്ങി. ഞാന്‍ പുരതിരങ്ങിയെങ്കിലും ഓടി കയറിയിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന അവരെ കണ്ടു ഞാനും ഭയന്ന്. ചങ്ങല വലിക്കാനായി ഞാന്‍ അകത്തേക്ക് കയറി ആഞ്ഞപ്പോള്‍ യാത്രക്കാര്‍ ബഹളമുണ്ടാക്കി. സത്യം ഒന്ന് ഞെട്ടി, ഇങ്ങനെയും സഹ യാത്രികാരോ? ഒടുവില്‍ എന്റെ മറ്റൊരു ഫയെണ്ടിനോപ്പം 20 മിനുട്ട് അപ്പുറത്തുള്ള സ്റ്റേഷനില്‍ ചാടിയിറങ്ങി, എന്നിട്ട് സ്റ്റേഷന്‍ മാസ്റ്ററുടെ സഹായത്തോടെ അന്നൌന്‍സ് ചെയ്തു. പിന്നെ ഞങ്ങള്‍ ബസ്സില്‍ അവര്‍ നിന്നിരുന്ന സ്റ്റേനിലേക്ക് പുറപ്പെട്ടു, അവിടെ ആക പേടിച്ചു നില്‍കുന്ന ഞങ്ങടെ കൂട്ടുകാരികളെ കണ്ടു കണ്ണ് നിറഞ്ഞു പോയി. അടുത്ത ട്രെയിന്‍ വരന്‍ കാത്തു നിന്ന്, എന്നിട്ട് ഞങ്ങള്‍ യാത്ര തുടര്‍ന്ന്. അപ്പോഴും എന്റെ മനസ്സില്‍ നമ്മുടെ സമൂഹത്തിന്റെ ഇത്ര സ്വാര്‍ത്ഥ ചിന്തയും, മനുഷ്യത്വമില്ലാത്ത പെരുമാറ്റവും കിടന്നു അലട്ടുന്നുണ്ടായിരുന്നു!

No comments:

Post a Comment

Kalki and Dharma

 In the Puranas and epic legends, when adharma dominates, a smaller group always resists. According to Indian propaganda politics, those who...